PUNNAKKAD, KARUVARAKUNDU
Under DARUNNAJATH ISLAMIC CENTRE
Affiliated With JAMIA NOORIYYA ARABIYYA, PATTIKKAD
ദാറുന്നജാത്ത് ശരീഅത്ത് & ആർട്സ് കോളേജ് വിശ്വാസവും വിജ്ഞാനവും ഒന്നിച്ചു വളരുന്ന വിദ്യാലയം.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളേജിന്റെ അംഗീകൃത എ പ്ലസ് ജൂനിയർ സ്ഥാപനമായ
ദാറുന്നജാത്ത് ശരീഅത്ത് & ആർട്സ് കോളേജ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ
മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. പ്രശസ്ത പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും
സമസ്ത നേതാവുമായിരുന്ന കെ.ടി. മാനു മുസ്‌ലിയാർ സ്ഥാപിച്ച ഈ സ്ഥാപനം, ഏഴാം ക്ലാസ് മുതൽ
തന്നെ ഒരേ ക്യാമ്പസിൽ, ഇസ്‌ലാമികവും ലൗകികവുമായ വിദ്യകളെ സമന്വയിപ്പിച്ച് നൽകുന്ന അപൂർവ്വ
സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് ഒരേ സമയം ഉന്നത നിലവാരമുള്ള പൊതുവിദ്യാഭ്യാസം, (എസ്.എസ്.എൽ.സി.,
പ്ലസ് ടു, ബിരുദം, പി.ജി. വരെ) ആധികാരികമായ ആറുവർഷ നജവി ബിരുദം, സിലബസ്സ്
അടിസ്ഥാനത്തിൽ കംപ്യൂട്ടർ പരിശീലനം, ഹാഫിളുകൾക്ക് ദൗറ എന്നിവ നല്‍കുന്നു. മികച്ച അധ്യാപക
വൃന്ദവും ആധുനിക ഹോസ്റ്റൽ സൗകര്യങ്ങളും ശാന്തമായ പഠനാന്തരീക്ഷവും ഈ ക്യാമ്പസിന്റെ
പ്രത്യേകതയാണ്. എസ്.എസ്.എൽ.സി. കഴിഞ്ഞാൽ മറ്റൊരു പ്രവേശന പരീക്ഷയും
കാത്തുനിൽക്കേണ്ടതില്ല; നേരേ ആറുവർഷത്തെ ഉന്നത ഇസ്‌ലാമിക ബിരുദ പഠനത്തിലേക്ക്
പ്രവേശിക്കാം. അതോടൊപ്പം ബി.എ, എം.എ പോലുള്ള ലൗകിക ബിരുദങ്ങളും പൂർത്തിയാക്കാം.
ചുരുങ്ങിയ കാലയളവിനുള്ളില്‍ 92 ഫൈസി പണ്ഡിതരെ സമൂഹത്തിന് സമർപ്പിക്കാന്‍ സ്ഥാപനത്തിന്
സാധിച്ചു. 35 പേർ ഇപ്പോള്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ഉപരിപഠനം നടത്തുന്നു. എസ്എസ്എല്‍സി
കഴിഞ്ഞ 43 വിദ്യാർത്ഥികളും സ്കൂള്‍ ഏഴാം ക്ലാസിന് ശേഷമുള്ള 15 പേരും സ്ഥാപനത്തില്‍
പഠിച്ചുകൊണ്ടിരിക്കുന്നു.
ദാറുന്നജാത്ത് എന്നാൽ ഒരു കോളേജ് മാത്രമല്ല; ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ആധുനിക
വിദ്യാഭ്യാസം കൂടി സ്വീകരിച്ച് സമൂഹത്തിനും സമുദായത്തിനും മാതൃകയായോഗ്യമായ തലമുറയെ
വാർത്തെടുക്കുന്ന ഒരു ജീവിതദർശനമാണ്. വിശ്വാസം ഉറപ്പിച്ച് വിജ്ഞാനം നേടി, ലോകത്തിന്
പ്രയോജനപ്പെടുന്ന വ്യക്തിത്വമാകാൻ ആഗ്രഹിക്കുന്നവർക്ക് മുമ്പിൽ ദാറുന്നജാത്ത് തുറന്നുകൊടുക്കുന്നത്
ആത്മീയവും ഭൗതികവുമായ വിജയത്തിന്റെ വാതിലാണ്. ദാറുന്നജാത്തിലേക്ക് സ്വാഗതം; ഇവിടെ
നിങ്ങളുടെ ഭാവി സുരക്ഷിതം!
SAJDA ബെസ്റ്റ് യൂണിയന്‍ റണ്ണറപ്പ്
ഒന്നാം ബിരുദ ദാനം : 56 നജവികള്‍
കെട്ടിട ഉദ്ഘാടനം :
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
കെട്ടിട നിര്‍മാണോദ്ഘാടനം :
സയ്യിദ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍
പുതിയ കെട്ടിട ശിലാസ്ഥാപനം :
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
2020 ഫിഖ്ഹ് ഡിപ്പാർട്മെന്‍റ് ഒന്നാം റാങ്ക്
2024 കരുവാരകുണ്ട് മേഖല റണ്ണറപ്പ്
2022 കരുവാരകുണ്ട് മേഖല റണ്ണറപ്പ്
2026 ഹൈസ്കൂൾ ഓവറോൾ, ഹയർ സെക്കണ്ടറി ഓവറോൾ, കോളേജ് ഓവറോൾ
2016 കോളേജ് ഓവറോൾ
2014 ഹയർ സെക്കണ്ടറി ഓവറോൾ, കോളേജ് ഓവറോൾ
2024 സി സോൺ ജൂനിയർ ചാമ്പ്യൻ
2023 ജൂനിയർ റണ്ണറപ്പ്
2022 സി സോൺ ജൂനിയർ ചാമ്പ്യൻ, സീനിയർ റണ്ണറപ്പ്
2020 ജൂനിയർ റണ്ണറപ്പ്
2019 എ സോൺ ജൂനിയർ ചാമ്പ്യൻ
2016 സീനിയർ റണ്ണറപ്പ്
2014 ഈസ്റ്റ് സോൺ ജൂനിയർ, സീനിയർ ചാമ്പ്യൻ
2013 ചാമ്പ്യൻ
2012 സൗത്ത് സോൺ ചാമ്പ്യൻ
ജാമിഅഃ നൂരിയ്യഃ അഫിലിയേഷന്‍
കെ.ടി. ഉസ്താദ് സ്ഥാപിച്ചു
Memorable Moments & Events
The historic first convocation ceremony of our college
50 Years of Legacy & Light
Commemorating 49 years of educational excellence